Thursday, July 3, 2025 11:35 pm

തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിന്റെ പരസ്യപ്രചരണം നാളെ ആറു മണിക്ക് അവസാനിക്കും ; കൊട്ടിക്കലാശം ഇല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ  ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ വരണാധികാരികൾ അറിയിച്ചിരിക്കുന്നത്. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും കലക്ടർമാർ അഭ്യർഥിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ  പ്രചരണാർത്ഥം എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വെർച്ച്വൽ റാലി ഇന്ന്. വൈകിട്ട്‌ 6 മണിക്കാണ് എൽ.ഡി.എഫ് വെബ് ‌റാലി സംഘടിപ്പിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും വഴി 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. ഇടതുമുന്നണി സർക്കാരിന്റെ  ജനവിരുദ്ധ അഴിമതി നയങ്ങൾക്കെതിരെയുള്ള യു.ഡി.എഫ് വെർച്ച്വൽ റാലി ഉച്ചക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...