തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് എല്‍.ഡി.എഫിന് ബദലെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് എല്‍.ഡി.എഫിന് ബദലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യു.ഡി.എഫിന് എല്‍.ഡി.എഫിനെ നേരിടാനുള‌ള ത്രാണിയില്ല. സര്‍ക്കാരിനെതിരെ ആത്മാര്‍ത്ഥമായ നിലപാട് എടുക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്നു പറഞ്ഞ സുരേന്ദ്രന്‍ സംസ്ഥാനത്തെ വിവിധ അഴിമതി കേസുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് ആരോപിച്ചു. ഇടതുമുന്നണിയ്‌ക്ക് നേര്‍ക്കുനേര്‍ മത്സരിക്കുന്നത് ബിജെപി മാത്രമാണ്. പലയിടത്തും കോണ്‍ഗ്രസ് സാന്നിദ്ധ്യം പോലുമില്ല. ആ കോണ്‍ഗ്രസിനെ വച്ച്‌ പിണറായി വിജയനെ നേരിടാനാന്‍ യു.ഡി.എഫിന് കഴിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്നും യു.ഡി.എഫ് ചിത്രത്തില്‍ പോലുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദേശീയതലത്തിലെ പോലെ കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നു തരിപ്പണമായി. ലീഗിന്റെ അപ്രമാദിത്വമാണ് ഐക്യമുന്നണിയിലുള്ളത്. കാലാകാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതില്‍ ആശങ്കയുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ പ്രതിസന്ധിയിലാണ്. ഈ തെരഞ്ഞെടുപ്പില്‍ അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ ഒരുപോലെ അഴിമതിയാരോപണം ഉയര്‍ന്ന സമയമാണിത്. ബാര്‍കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചതിന് തെളിവാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്‌ട്രീയമില്ല. സംസ്ഥാന ഏജന്‍സികള്‍ക്കാണ് രാഷ്ട്രീയമുള‌ളത്. സര്‍ക്കാരിന്റെ പാവയായി മാറിയിരിക്കുകയാണ് വിജിലന്‍സ്. ബാര്‍കോഴക്കെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണങ്ങള്‍ ആവിയായി പോയോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നെങ്കില്‍ അന്വേഷിക്കട്ടെയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...