തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്. വൈകിട്ട് 5 മണി കഴിഞ്ഞതോടെ 75 ശതമാനത്തോളം വോട്ടര്‍മാരും സമ്മതിദാനം രേഖപ്പെടുത്തി കഴിഞ്ഞു. രാവിലെ ഏഴ് മുതല്‍ ആരംഭിച്ച വോട്ടിംഗ് വൈകിട്ടുവരെ ആവേശത്തില്‍ കുറവില്ലാതെ തുടര്‍ന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ബൂത്തുകളിലുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.
അഞ്ച് ജില്ലകളിലായി 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 473 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു. 1857 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 582 പേര്‍ തെരഞ്ഞെടുക്കപ്പെടും.