പത്തനംതിട്ടയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 67 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, മൂന്നാളം, പന്നിവിഴ, കരുവാറ്റ, പറക്കോട്) 17
2 പന്തളം (കടയ്ക്കാട്, പന്തളം, മങ്ങാരം, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 13
3 പത്തനംതിട്ട (നന്നുവക്കാട്, കുമ്പഴ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 12
4 തിരുവല്ല (തിരുമൂലപുരം, കുറ്റപ്പുഴ, ചുങ്കത്തറ, തോട്ടഭാഗം, കാവുംഭാഗം, ചുമത്ര, മഞ്ഞാടി) 15
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 3
6 ആറന്മുള (ആറന്മുള, വല്ലന, ഇടശേരിമല) 4
7 അരുവാപുലം 1
8 അയിരൂര്‍ (ചെറുകോല്‍പ്പുഴ, കൈതകോടി) 2
9 ചിറ്റാര്‍ 1
10 ഏറത്ത് (മണക്കാല, വെളളക്കുളങ്ങര, ഏറത്ത്) 5
11 ഏനാദിമംഗലം (മാരൂര്‍, ഏനാദിമംഗലം) 2
12 ഏഴംകുളം (കൈതപ്പറമ്പ്, അറുകാലിക്കല്‍ വെസ്റ്റ്, ഇളങ്ങമംഗലം, വയല, ഏനാത്ത്) 9
13 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 3
14 കടമ്പനാട് (തുവയൂര്‍, തുവയൂര്‍ നോര്‍ത്ത്) 2
15 കടപ്ര (മാന്നാര്‍, വളഞ്ഞവട്ടം) 4
16 കലഞ്ഞൂര്‍ 1
17 കല്ലൂപ്പാറ (പുതുശേരി) 2
18 കവിയൂര്‍ (കോട്ടൂര്‍, കവിയൂര്‍) 5
19 കൊടുമണ്‍ (ഐക്കാട്) 2
20 കോന്നി (പയ്യനാമണ്‍, അതുമ്പുംകുളം) 2
21 കുളനട 1
22 കുന്നന്താനം (ആഞ്ഞിലിത്താനം, കുന്നന്താനം) 2
23 കുറ്റൂര്‍ (തലയാര്‍, കുന്നത്തുംകര, വെണ്‍പാല, പ്രാവിന്‍കൂട്, കുറ്റൂര്‍, വെസ്റ്റ് ഓതറ) 14
24 മലയാലപ്പുഴ (ചെങ്ങറ) 5
25 മല്ലപ്പളളി (ചെങ്ങരൂര്‍, മല്ലപ്പളളി ഈസ്റ്റ്) 3
26 മല്ലപ്പുഴശേരി 1
27 മൈലപ്ര 1
28 നാരങ്ങാനം (നാരങ്ങാനം, തോന്ന്യാമല) 2
29 ഓമല്ലൂര്‍ (ഓമല്ലൂര്‍, വാഴമുട്ടം) 3
30 പള്ളിക്കല്‍ (പളളിക്കല്‍, മേലൂട്, മുണ്ടപ്പളളി, മിത്രപുരം, പെരിങ്ങനാട്) 7
31 പന്തളം-തെക്കേക്കര (പോത്രാട്, പറന്തല്‍, പറപ്പെട്ടി, പടുകോട്ടയ്ക്കല്‍, തട്ട, മാമ്മൂട്, തോലുഴം) 17
32 പെരിങ്ങര (പെരിങ്ങര, ആലംതുരുത്തി, പെരുന്തുരുത്തി) 3
33 പ്രമാടം (ഇളകൊളളൂര്‍) 2
34 റാന്നി (പുതുശേരിമല, റാന്നി, ചെല്ലക്കാട്) 3
35 റാന്നി അങ്ങാടി (നെല്ലിക്കാമണ്‍, അങ്ങാടി) 2
36 റാന്നി പെരുനാട് (പമ്പ) 9
37 സീതത്തോട് 1
38 തണ്ണിത്തോട് 1
39 തുമ്പമണ്‍ 1
40 വടശേരിക്കര (ചെറുകുളഞ്ഞി) 2
41 വളളിക്കോട് (മാമ്മൂട്, കൈപ്പട്ടൂര്‍, വാഴമുട്ടം ഈസ്റ്റ്, നരിയാപുരം, വി-കോട്ടയം) 10
42 വെച്ചൂച്ചിറ (കൊല്ലമുള, കുന്നം, നൂറോക്കാട്) 5

ജില്ലയില്‍ ഇതുവരെ ആകെ 22527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 18477 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ ആറിന് രോഗബാധ സ്ഥിരീകരിച്ച തുവയൂര്‍ വടക്ക് സ്വദേശി (50) ഡിസംബര്‍ ഒന്‍പതിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 30 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 150 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19991 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2401 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2244 പേര്‍ ജില്ലയിലും, 157 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 167
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 104
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 180
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 43
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 61
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 61
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 56
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1153
11 സ്വകാര്യ ആശുപത്രികളില്‍ 96
ആകെ 2089

ജില്ലയില്‍ 3298 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2216 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3842 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 139 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9356 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 125429, 884, 126313.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 109714, 1370, 111084.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 6392, 210, 6602.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4235, 14, 4249,
6 സി.ബി.നാറ്റ് പരിശോധന 313, 1, 314.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 246568, 2479, 249047.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1558 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4037 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2123 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.47 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.45 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 67 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1476 കോളുകള്‍ നടത്തുകയും എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...