വൈകിട്ട് 5 മണി കഴിഞ്ഞതോടെ 75 ശതമാനം പോളിംഗ് ; കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് വയനാട്ടില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിലും കനത്ത പോളിം​ഗ്. വൈകിട്ട് 5 മണി കഴിഞ്ഞതോടെ 75 ശതമാനത്തോളം വോട്ടര്‍മാരും  സമ്മതിദാനം രേഖപ്പെടുത്തി കഴിഞ്ഞു. രാവിലെ ഏഴ് മുതല്‍ ആരംഭിച്ച വോട്ടിംഗ് വൈകിട്ടുവരെ  ആവേശത്തില്‍ കുറവില്ലാതെ തുടര്‍ന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ബൂത്തുകളിലുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ്  ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്‌.

അഞ്ച് ജില്ലകളിലായി 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 473 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു. 1857 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 582 പേര്‍ തെരഞ്ഞെടുക്കപ്പെടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാടിൻ്റെ അഭിമാനങ്ങളെ അനുമോദിച്ച് ഇലന്തൂർ ഇടപ്പരിയാരം ഗ്രാമസഭ

0
പത്തനംതിട്ട : നാടിൻ്റെ അഭിമാനങ്ങളെ അനുമോദിച്ച്  ഗ്രാമസഭ. എസ്.എസ്.എൽ.സി., +2,ഡിഗ്രി തലത്തിൽ...

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

0
മെൽബൺ: കേരള ആർട്ട്‌സ് ലവേഴ്സ് അസോസിയേഷൻ (കല) ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന...

ഇടമൺ വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് പ്രോഗ്രാം നടത്തി

0
റാന്നി : ഇടമൺ വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പുമായി...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ മൂന്ന് മക്കൾ പങ്കെടുത്തു; മൊജ്തബ ഖമനയി വിട്ടുനിന്നു

0
തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയുടെ സംസ്കാര ചടങ്ങിൽ...