റാന്നി: നേതൃത്വം അവഗണിച്ചതിനെ തുടർന്ന് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷനിൽ റിബല്‍ സ്ഥാനാർഥി. റാന്നി ബ്ലോക്ക് മുൻ പ്രസിഡൻറും സജീവ കോൺഗ്രസുകാരനുമായി ബെന്നി പുത്തൻപറമ്പിലാണ് സ്ഥാനാർഥി.
ജോസഫ് ഗ്രൂപ്പിലെ എബിൻ തോമസാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. റാന്നി ഡിവിഷൻ ജോസഫ് ഗ്രൂപ്പിന് നൽകിയതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമായി. ബെന്നി പുത്തൻപറമ്പിലിൻെറയും ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജിൻെറയും മണിയാർ രാധാകൃഷ്ണൻെറയും പേരാണ് റാന്നി ഡിവിഷനിലേക്ക് ഉയർന്നുവന്നത്. കുറഞ്ഞ വോട്ടുകൾക്കാണ് കഴിഞ്ഞ രണ്ടുതവണ യു.ഡി.എഫിന് റാന്നി ഡിവിഷൻ നഷ്ടമായത്.