Saturday, May 18, 2024 3:22 pm

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം : ഉച്ചവരെ 52.5 ശതമാനം പോളിംഗ് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ ഉച്ചവരെ മികച്ച പോളിംഗ്. 52.5 ശതമാനം വോട്ടുകള്‍ ഉച്ചവരെ പോള്‍ ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 51.94 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 52.07 ശതമാനവും കോഴിക്കോട് ജില്ലയില്‍ 52.02 ശതമാനവും മലപ്പുറം ജില്ലയില്‍ 52.79 ശതമാനം വോട്ടും ഇതിനോടകം പോള്‍ ചെയ്തിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍.

ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ തന്നെ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലും ഉണ്ടായിരിക്കുന്നത്. നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. 60 ശതമാനത്തോളം ആളുകള്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് നടക്കുന്നത്.

അതിനിടെ മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പോലീസിന്റെ ആവശ്യ...

ഗ്യാസ് പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

0
ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന ഗ്യാസ് മിക്കവരുടെയും പ്രശ്‌നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന്...

വയലാർ നടനമുദ്ര പുരസ്‌കാരം അശ്വതി നായർക്ക്

0
തിരുവനന്തപുരം: വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരികവേദിയുടെ വയലാർ നടനമുദ്ര പുരസ്‌കാരത്തിന് നർത്തകി...

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു

0
കൊടുമണ്‍ : ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു. വാഴവിള...