തദ്ദേശ തിരഞ്ഞെടുപ്പ് അഴിമതിക്കും സ്വർണ്ണ കൊള്ളക്കും എതിരായ വിധിയെഴുത്താകും ; അഡ്വ. അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതക്കും ശബരിമലയിലെ സ്വർണ്ണ കൊള്ളക്കും എതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൻ വോട്ടർമാർ വിധിയെഴുത്ത് നടത്തുമെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ മൈലപ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി കുമ്പഴവടക്ക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നടന്നത് സി.പി.എം ഉന്നതരുടെ പിൻതുണയോടെയുള്ള ആസൂത്രിത കൊള്ളയാണെന്നും അതിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ എത്ര തന്നെ ശ്രമിച്ചാലും വിശ്വാസി സമൂഹം ഈ തിരഞ്ഞെടുപ്പിൽ സി.പി.എം-ന് മാപ്പ് നല്കില്ലെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.

യു. ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെയിംസ് കീക്കരിക്കാട് അദ്ധ്യക്ഷത വഹിച്ചു. വെട്ടൂർ ജ്യോതി പ്രസാദ്, എലിസബത്ത് അബു, എം.വി അമ്പിളി, ക്യാപ്റ്റൻ സി.വി വർഗീസ്, സോമര രാജൻ, ജോൺ കിഴക്കേതിൻ എന്നിവർ സംഗിച്ചു. മണ്ഡലത്തിലെ പതിനാല് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ പ്രചരണ ജാഥ മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഇൻചാർജ്ജ് ലിബു മൈലപ്രാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി എം.വി അമ്പിളി, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എസ്. സുനിൽകുമാർ, പി.കെ ഗോപി, വിത്സൺ തുണ്ടിയത്ത്, സിബി മൈലപ്ര, ജോർജ്ജ് യോഹന്നാൻ, ജെസി വർഗിസ്, ബിന്ദു ബിനു, എൽസി ഈശോ, ഓമന വർഗീസ്, പ്രസാദ് ഉതിമൂട്, ബിജു സാമുവൽ, ആർ. പ്രകാശ് ജിജി മരുതിക്കൽ, സോമരാജൻ, രാജു പുലൂർ എന്നിവ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...