തദ്ദേശ തിരഞ്ഞെടുപ്പ് : ശബ്ദ നിയന്ത്രണം പാലിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായ പരസ്യപ്രചാരണത്തില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്‌മെന്റ്, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനം എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിക്ക് മുമ്പോ ശേഷമോ ഉള്ള അനൗണ്‍സ്‌മെന്റും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങള്‍ ഉള്‍പ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം പൂര്‍ണമായും ഒഴിവാക്കണം.

പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവൂ. സ്ഥാനാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും നിരീക്ഷകര്‍ക്കും നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...