പത്തനംതിട്ട : പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, തെങ്ങുംകാവ് ഗവ.എല്‍.പി.എസ്, പൂവന്‍പാറ 77-ാം നമ്പര്‍ അങ്കണവാടി, വെള്ളപ്പാറ അമൃത എല്‍.പി.എസ്, ഇളകൊള്ളൂര്‍ എം.സി.എം ഐ.റ്റി.സി, കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ്, കോട്ട ഡി.വി.എല്‍.പി.എസ്, കളരിക്കോട് എം.റ്റി.എല്‍.പി.എസ്, ഇടയാറന്‍മുള വെസ്റ്റ് റ്റി.കെ.എം.ആര്‍.എം.വി.എച്ച്.എസ്, വല്ലന ശ്രീ കറുമ്പന്‍ ദൈവത്താന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ എല്‍.പി.എസ്, എരുമക്കാട് സെന്റ് മേരീസ് എം.റ്റി. എല്‍.പി.എസ്, നിരണം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എഴുമറ്റൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 9, 10 തീയതികളിലും നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 10നും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ക്ക് അവധി ബാധകമല്ല.
പത്തനംതിട്ടയില്‍ ഡിസംബര്‍ 10 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
RECENT NEWS
Advertisment