തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കു കുത്തികളാക്കി : അഡ്വ. അടൂർ പ്രകാശ് എം. പി

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : കഴിഞ്ഞ 9 ലധികം വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിയെന്ന് യൂ ഡി എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി പറഞ്ഞു. വള്ളിക്കോട് പഞ്ചായത്തിലെ ജന ദ്രോഹ നടപടികൾക്കെതിരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ചും പദ്ധതികൾ മാറ്റി മറിച്ചും തൃതല സ്ഥാപനങ്ങളുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സർക്കാർ പരിപാടികൾക്കുവേണ്ടി തദ്ദേശ ഫണ്ടുകൾ ദുർവിനിയോഗം ചെയ്യാൻ ഒരു മടിയും സർക്കാർ കാട്ടുന്നില്ലായെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി.

പ്രൊഫ. ജി. ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, ഡിസിസി വൈസ് പ്രസിഡന്റ്‌മാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, ഡിസിസി സെക്രട്ടറി എസ്. വി പ്രസന്നകുമാർ, കോന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ ദീനാമ്മ റോയി, യൂ ഡി എഫ് കോന്നി ബ്ലോക്ക്‌ ചെയർമാൻ എസ്. സന്തോഷ്‌ കുമാർ, യൂ.ഡി.എഫ് മണ്ഡലം കൺവീനർ കെ ആർ പ്രമോദ്, പഞ്ചായത്ത്‌ മെമ്പർമാരായ സുഭാഷ് നടുവിലേതിൽ, വിമൽ വള്ളിക്കോട്, പദ്മ ബാലൻ, ആൻസി വര്ഗീസ്, മഹിളാ കോൺഗ്രസ്‌ ജില്ലാ ഭാരവാഹികൾ, റോസമ്മ ബാബുജി, ബീനാ സോമൻ, ബ്ലോക്ക്‌ ഭാരവാഹികളായ അഡ്വ. ശാന്തകുമാർ, ഷിജു അറപ്പുരയിൽ, അഡ്വ. ജയകൃഷ്ണൻ, ഏ. ബി. രാജേഷ്, വള്ളിക്കോട് ഷിബു, പി എൻ. ശ്രീദത്, സാംകുട്ടി പുളിക്കത്തറയിൽ, വര്‍ഗീസ് കുത്തുകല്ലുംപാട്ട്, പരമേശ്വരൻ നായർ, കേണൽ ഉണ്ണികൃഷ്ണൻ നായർ, റ്റി.എസ്.തോമസ്, ആരോൺ യേശുദാസ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...