മലപ്പുറം എടയൂരില്‍ ചന്ദനം മുറിക്കാനെത്തിയ കള്ളനെ പിടികൂടി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം എടയൂരില്‍ പള്ളിയുടെ അധീനതയിലുള്ള ഭൂമിയില്‍ ചന്ദനം മുറിക്കാനെത്തിയ ആളെ നാട്ടുകാർ കാത്തിരുന്നു പിടികൂടി പോലീസിലേല്‍പ്പിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വളാഞ്ചേരി പോലീസ് അറസ്റ്റ്  രേഖപ്പെടുത്തി. മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള ഭൂമിയിൽ രണ്ടാഴ്ച മുമ്പ് ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ചന്ദന മോഷ്ടാവിനെ നാട്ടുകാർ തന്നെ പിടികൂടിയത്. നേരത്തെ നോക്കി വെച്ച ചന്ദന മരങ്ങള്‍ മുറിക്കാനായി കള്ളന്‍  വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ കാവല്‍ നിന്നിരുന്നു. അര്‍ധരാത്രിയോടെ ബൈക്കില്‍ സ്ഥലത്തെത്തിയ കള്ളന്‍ ചന്ദനം മുറിച്ച് ചാക്കിലാക്കി മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...