പിരിവെടുത്ത് പണം കണ്ടെത്തി ; പവ്വത്തിപ്പടി റോഡ്‌ നന്നാക്കി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പവ്വത്തിപ്പടി റോഡ് നന്നാക്കി നാട്ടുകാര്‍. കീഴ്‌വായ്പൂരുനിന്ന് മല്ലപ്പള്ളി -ചെറുകോൽപ്പുഴ റോഡിലെ പവ്വത്തിപ്പടിക്കുള്ള പാതയാണ് പിരിവെടുത്ത് ഗതാഗതയോഗ്യമാക്കിയത്. മാർത്തോമ്മാ പള്ളി ജംഗ്ഷന്‍ മുതൽ പവ്വത്തിപ്പടി വരെയുള്ള ഭാഗത്താണ് പ്രശ്നമേറെയും. റോഡ് കുറുകെ മുറിച്ച സ്ഥലങ്ങളിൽ മണ്ണ് കൂട്ടിവെച്ചത് അതേപടി നിൽക്കുന്നു. പലയിടത്തും കുഴികളുണ്ട്. പള്ളിപ്പടിക്ക് സമീപം കലുങ്കുണ്ടായിരുന്നത് കാണാനില്ല. ഇവിടെ പാറമട അവശിഷ്ടങ്ങൾ ബണ്ടുപോലെ കിടക്കുന്നു. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ മറിയുമെന്നുറപ്പാണ്. പൈപ്പിടാനെടുത്ത കുഴികൾ മണ്ണിട്ട് നിറച്ചതല്ലാതെ ഒന്നുംചെയ്തിട്ടില്ല.

വലിയ വാഹനങ്ങൾ താഴ്‌ന്നുപോകാൻ സാധ്യതയുണ്ട്. പവ്വത്തിപ്പടി കവലയ്ക്കുതാഴെയുള്ള കലുങ്കിന്റെ അടിയിലെ കരിങ്കൽകെട്ട് തകർന്നുവീണ്‌ ഉള്ളിലേക്ക് ഗുഹപോലെയായിരിക്കയാണ്. വീതി വർധിപ്പിച്ച് ഉന്നതനിലവാരത്തിൽ നവീകരിക്കാമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അടുത്തിടെ കീഴ്‌വായ്പൂര് കവലയിൽ റോഡ് ഉപരോധം നടത്തി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടർന്നതിനാലാണ് കുഴികൾ പാറമട അവശിഷ്ടങ്ങളിട്ടു നികത്തി റോഡുറോളർ ഉപയോഗിച്ച് ഉറപ്പിച്ച് യാത്രായോഗ്യമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...