വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാർക്ക് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

വയനാട് : പനമരത്ത് വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാർക്ക് പരുക്കേറ്റു. കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കുളിവയൽ സ്വദേശി ജസീം എന്നിവർക്കാണ് പരുക്കേറ്റത്. എയർഗണിന്റെ പെല്ലറ്റ് കൊണ്ടാണ് രണ്ട് പേർക്കും പരുക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. അറക്കാൻ കൊണ്ടുവന്ന പോത്ത് ആണ് വിരണ്ടോടിയത്. പോത്തിന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർക്കുന്നതിനിടെയാണ് വെടി മാറി നാട്ടുകാരായ രണ്ട് പേർക്ക് കൊണ്ടത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

ഇന്നലെ രാത്രിയാണ് പോത്തിനെ അറക്കാനായി എത്തിക്കുന്നത്. ഇതിനിടെയാണ് വിരണ്ടോടിയത്. വനംവകുപ്പും നാട്ടുകാരും പോത്തിനെ നിരീക്ഷിച്ച് വരുകയായിരുന്നു. പെല്ലറ്റ് ചിതറുന്ന വിധത്തിലുള്ള തോക്കാണ് പോത്തിനെ വെടിവെക്കാൻ ഉപയോഗിച്ചത്. വെടിയുതിർക്കുന്ന ഘട്ടത്തിൽ നാട്ടുകാരോട് മാറി നിൽക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് നാട്ടുകാർക്ക് പരുക്കേറ്റത്. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണ് വെടിയേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...