കടുവയെ കണ്ടതായി വിവരമറിയിച്ചിട്ടും വനംവകുപ്പ് അധികൃതർ എത്തിയില്ല ; പയ്യമ്പള്ളി പുതിയിടത്ത് പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

വയനാട് : പയമ്പള്ളി പുതിയിടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ. സംഭവമറിഞ്ഞയുടൻ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പയ്യമ്പള്ളി പുതിയിടത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇന്നലെ രാത്രിയാണ് തൃശൂർ നിന്ന് വണ്ടിയിൽ വരികയായിരുന്ന കുടുംബം വഴിയിൽ കടുവയെ കാണുന്നത്. ആദ്യം ഭയപ്പെട്ടുവെങ്കിലും കടുവ വഴിയിൽ നിന്ന് മാറിപ്പോവുകയായിരുന്നു. ഉടൻ തന്നെ കുടുംബം മറ്റ് പ്രദേശവാസികളെ വിവരമറിയിച്ചു. ഇവരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാർ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

പിന്നീട് വനംവകുപ്പ് അധികൃതരെത്തി കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. പുതിയടത്ത് നിലവിൽ ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. രാവിലെ 9 മണി മുതൽ വ്യാപക തെരച്ചിൽ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരുമാണ് സംഘത്തിൽ ഉള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ കൂടി തെരച്ചിലിനായി നിയോഗിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...