മ​ല​പ്പു​റത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: കാ​ളി​കാ​വി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. ക​ടു​വ​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ഏ​റെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടേ​യും പു​ലി​യു​ടേ​യും സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യ​ട​ക്കം കൊ​ന്നി​ട്ടു​ണ്ടെ​ന്നും പ​ല​ത​വ​ണ വി​വ​രം അ​റി​യി​ച്ചി​ട്ടും പു​ലി​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ‌അ​തേ​സ​മ​യം സ്ഥ​ല​ത്തെ​ത്തി​യ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യ്ക്കു നേ​രെ​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. വ​യ​നാ​ട്ടി​ൽ നി​ന്നും പാ​ല​ക്കാ​ട്ടു നി​ന്നും മ​യ​ക്കു​വെ​ടി സം​ഘം പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ‍​ഞ്ഞു.

മൂ​ന്നു​മാ​സം മു​മ്പ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യെ​ന്നും ക​ടു​വ സാ​ന്നി​ധ്യം ഉ​ണ്ടാ​യെ​ന്ന് അ​റി​യി​ച്ചി​ട്ടും വേ​ണ്ട രീ​തി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. കാ​ളി​കാ​വ് അ​ട​യ്ക്കാ​ക്കു​ണ്ടി​ൽ ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. റ​ബ്ബ​ർ ടാ​പ്പിം​ഗി​നു പോ​യ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല സ്വ​ദേ​ശി അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റാ​വു​ത്ത​ൻ​കാ​വ് ഭാ​ഗ​ത്ത് ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഗ​ഫൂ​റി​നെ ക​ടു​വ ക​ടി​ച്ച് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ​മ​ദ് പ​റ​ഞ്ഞു. മു​ണ്ട് അ​ഴി​ഞ്ഞു പോ​യ നി​ല​യി​ൽ ഏ​താ​ണ്ട് ന​ഗ്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...