പാക്കണ്ടത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം ; വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കൂടൽ പാക്കണ്ടത്ത്‌ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാവിലെ 8 ന് റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി വിവരം ലഭിച്ചതോടെ നടുവത്തുമുഴി ഫോറസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ നിന്ന് വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് 6 30ന് പാകണ്ടത്ത്‌ പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

പാക്കണ്ടം നിരവേൽ മനോജിന്റെ ഭാര്യയും മകനും ആണ് പുലിയെ കണ്ടത്. കൂടൽ രാക്ഷസൻപാറയുടെ ഭാഗമായ ആനപ്പാറയുടെ മുകളിലാണ് പുലി നിൽക്കുന്ന വീഡിയോ ദൃശ്യം ലഭ്യമായത്. തുടർന്ന് നടുവത്തുമൂഴി റേഞ്ചിലെ വനപാലകസംഘവും കോന്നിയിൽ നിന്നും എത്തിയ സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും പാറയുടെ മുകളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി വാർത്ത പരന്നതോടെ പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....