പത്തനംതിട്ട: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വീടിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ പള്ളത്തുകാലായില്‍ ആഷിക്കിന്റെ ഭാര്യ ഷാഹിദയാണ് (22) രണ്ടാം കണ്‍മണിയായ പെണ്‍കുഞ്ഞിനു വീട്ടില്‍ തന്നെ ജന്മം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 6.40ന് ആയിരുന്നു പ്രസവം നടന്നത്.
സമീപവാസി കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചുങ്കപ്പാറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജെ. ശ്രീലത സ്ഥലത്ത് എത്തി. ഇവരാണ് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം മികച്ച പരിപാലനത്തിനായി 108 ആംബുലന്‍സില്‍ അമ്മയേയും കുഞ്ഞിനേയും കോഴഞ്ചേരി ജില്ല ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നു.