Wednesday, July 2, 2025 10:39 am

ലോക്ക് ഡൗൺ നീട്ടണമെന്ന് മദ്ധ്യപ്രദേശും : വേറെ വഴിയില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ദേശീയ ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശവുമായി മധ്യപ്രദേശും രം​ഗത്ത്. ലോക്ക് ഡൗൺ നീട്ടുകയല്ലാത്തെ കൊവിഡ് രോ​ഗത്തെ പ്രതിരോധിക്കാൻ മറ്റു മാർ​ഗങ്ങളില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. ഇതോടെ ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആയി. ഒൻപത് സംസ്ഥാനങ്ങളും കൂടി ഇതേ നിലപാട് സ്വീകരിച്ചേക്കും എന്നാണ് സൂചന. ലോക്ക് ഡൗൺ വിഷയത്തിൽ കേരളത്തിന്റെ നിലപാട് ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗത്തിൽ തീരുമാനിക്കും.

ഭൂരിഭാ​ഗം സംസ്ഥാനങ്ങളും വിദ​ഗ്ദ്ധൻമാരും ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഈ നിലയിൽ സർക്കാർ ചർച്ചകളും ആലോചനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ  കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

ഉത്തർപ്രദേശ്, ബീഹാ‍ർ എന്നീ സംസ്ഥാനങ്ങളും കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി...