രണ്ടാം ലോക്ഡൗൺ ഭീതിയിൽ വാഹന വിപണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി:കോവിഡ് രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗണുകൾ പ്രഖ്യാപിക്കുന്നതിൽ ആശങ്കയുമായി വാഹന വിപണി. കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷം വിൽപനയിൽ 28.64% കുറവുണ്ടായിരുന്നു. ഉത്സവ സീസണിൽ ഇനിയും ലോക്ഡൗണുകൾ ഉണ്ടാകുന്നത് അഭിലഷണീയമല്ലെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.

മധ്യവർഗക്കാരുടെ വരുമാനത്തെ കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചു. പഠനങ്ങൾ പ്രകാരം ഏകദേശം 3.2 കോടി ഇന്ത്യക്കാർ മധ്യവർഗ വരുമാനമുള്ളവരുടെ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇത് ഇരുചക്ര വാഹന വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. 2020 മാർച്ചിനെ അപേക്ഷിച്ച് ഇരുചക്രവാഹന വിൽപനയിൽ 35.26% ഇടിവാണ് ഉണ്ടായത്. മുച്ചക്ര വാഹന വിൽപന 50.72% കുറഞ്ഞു. ആകെ വാഹനങ്ങളുടെ റജിസ്ട്രേഷൻ 2020 മാർച്ചിൽ 23,11,687 ആയിരുന്നത് 16,49,678 ആയാണ് കുറഞ്ഞത്.

വർധനയുണ്ടായത് യാത്രാ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപനയിൽ മാത്രം. ഇരു വിഭാഗങ്ങളിലും‍ യഥാക്രമം 28.39%, 29.21% വർധനയുണ്ടായി. പ്രതീക്ഷിച്ചതിലും കുറവാണ് ഈ കണക്കുകളുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പുതിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകൾക്കും മറ്റു യന്ത്രഭാഗങ്ങൾക്കും ആഗോളതലത്തിൽ മഹാമാരിയെത്തുടർന്ന് ക്ഷാമമുണ്ടായി. ഇതുമൂലം വാഹനങ്ങളുടെ ഡെലിവറിക്ക് 7 മാസം വരെയൊക്കെ താമസം ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താൽ മാത്രം വിൽപനയിൽ 20% കുറവുണ്ടായെന്നാണ് കണക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...