പത്തനംതിട്ട : അടൂരില്‍ ശക്തമായ വാഹന പരിശോധന നടക്കുമ്പോഴാണ് പറക്കോട് ഭാഗത്തുനിന്നും ഇരുചക്രവാഹനം പോലീസ് കൈകാണിച്ച് നിര്‍ത്തിയത്.
യാത്രക്കാരനോട് എവിടേക്കാണ് യാത്ര എന്ന് ചോദിച്ച പോലീസിന് കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. മൊട്ടുസൂചി വാങ്ങാന്‍ കടയില്‍വരെ പോകുന്നു എന്നായിരുന്നു മറുപടി. അഞ്ചുകിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ച് മൊട്ടുസൂചി വാങ്ങാന്‍ എത്തിയ ആളുടെ വാഹനം ഇതോടെ പോലീസ് പൊക്കി. മൊട്ടുസൂചി വാങ്ങാന്‍ വന്ന ആള്‍ വീടുപറ്റാന്‍ പറക്കോട് ഭാഗത്തേക്ക് വെയില്‍ കനക്കും മുന്‍പ് നടന്നുനീങ്ങേണ്ടി വന്നു.