ലോക്ക് ഡൗണ്‍ : പ്രധാനമന്ത്രി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും

For full experience, Download our mobile application:
Get it on Google Play

ദില്ലി:  ലോക്ക് ഡൗണ്‍ നീട്ടുന്നതിലെ കേന്ദ്ര മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും. ഇളവുകളോടെയായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. ഏതൊക്കെ മേഖലയെ ഒഴിവാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.

ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ പത്ത് ഇരട്ടിയെങ്കിലും കൂടുമായിരുന്നു എന്ന കണക്കുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇളവുകള്‍ എന്തൊക്കെ എന്ന് പ്രധാനമന്ത്രി വിശദീകരിക്കും. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങാനാകും എന്നതിലും വ്യക്തത പ്രതീക്ഷിക്കുന്നു. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടു വെക്കും. പ്രവാസികളെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള സൂചനയും മോദി നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...