തിരുവനന്തപുരം : സൗജന്യറേഷന്‍ വിതരണ മാര്‍ഗരേഖയായി. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് റേഷന്‍ വിതരണം നടത്തും. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ ഒന്നിന് റേഷന്‍ വാങ്ങാം. അടുത്ത ദിവസം രണ്ടിലും മൂന്നിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും ഏപ്രില്‍ മൂന്നിന് നാലിലും അഞ്ചിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും ഏപ്രില്‍ നാലിന് ആറിലും ഏഴിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും ഏപ്രില്‍ അഞ്ചിന് എട്ടിലും ഒമ്പതിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും റേഷന്‍ വാങ്ങാം.
ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ റേഷന്‍ കടകളിലെത്തരുത്. റോഡുകളില്‍ തിരക്ക് കൂടുന്നത് നല്ല സൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരാനിരിക്കുന്ന അപകടത്തിന്‍റെ രൂക്ഷത എല്ലാവരും തിരിച്ചറിയണം. ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.