ആദിവാസി ജനവിഭാഗത്തിന് സ്വാന്തനമേകി ജനമൈത്രി പോലീസും പ്രവാസികളും

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ആദിവാസി ജനവിഭാഗങ്ങൾക്ക് തണ്ണിത്തോട് ജനമൈത്രി പോലീസിൻ്റേയും തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമത്തിൻ്റേയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം സ്വാന്ത്വനമേകി.

ലോക്ക് ഡൗൺകാലത്ത് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ തേക്കുതോട് ഏഴാംതല വനത്തിനുള്ളിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽ പെട്ട ആദിവാസി കുടുംബങ്ങൾക്കാണ് ഇവർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്‌. നാല് കുടുംബങ്ങളിലായി കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടെ പതിനാറ് പേരാണ് വനത്തിനുള്ളിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആഹാര സാധനങ്ങൾക്കും മറ്റും പുറത്തിറങ്ങാറുള്ള ഇവർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

ലോക്ക് ഡൗൺ കാലം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കകൾക്കിടയിലായിരുന്നു തണ്ണിത്തോട് ജനമൈത്രി പോലീസും തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം എന്ന സംഘടനയും ചേർന്ന് ഇവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ലോക്ക് ഡൗൺ കഴിയുന്നതുവരെ ഉപയോഗിക്കുന്നതിനാവശ്യമായ ഭക്ഷ്യ കിറ്റുകൾ ഇവർക്ക് വിതരണം ചെയ്തു. തണ്ണിത്തോട് പോലീസ് സർക്കിൾ ഇൻസ്പക്ടർ അയൂബ് ഖാൻ ആദിവാസി ഊര് മൂപ്പൻ ജനാർദ്ദനന് ഭക്ഷ്യ കിറ്റ് നൽകി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബൈജു,അനൂജ്, സി പി ഒ മാരായ ശരത്ത് , പ്രേംജിത്ത്, പ്രവാസി സംഘടന സെക്രട്ടറി ലിബിൻ, ലത്തീഫ്, കൊവിഡ് 19 വാളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...