ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിദേശികള്‍ കൂട്ടത്തോടെ കോവളം ബീച്ചില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിദേശികള്‍ കൂട്ടത്തോടെ കടല്‍തീരത്ത്. കോവളം ബീച്ചിലാണ് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത്. രാവിലെ ലൈഫ് ഗാര്‍ഡുമാര്‍ വരുന്നതിനും മുന്‍പായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോവളം ബീച്ചില്‍ ലൈറ്റ്ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികള്‍ കൂട്ടമായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ലൈഫ് ഗാര്‍ഡുമാരുടെ ഡ്യൂട്ടി രാവിലെ ഏഴുമണിക്കാണ് ആരംഭിക്കുന്നത്. അവര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പെട്ടത്. ലൈഫ് ഗാര്‍ഡുമാര്‍ ശക്തമായ താക്കീത് ചെയ്തതോടെ വിദേശികള്‍ ഹോട്ടല്‍ മുറികളിലേക്കു മടങ്ങാന്‍ തയാറായി.

ലൈഫ് ഗാര്‍ഡുമാര്‍ ഡ്യൂട്ടിക്കു വരുന്നതിനു മുന്‍പ് ലോക്ഡൗണ്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചു പതിവായി വിദേശികള്‍ ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ടെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ലോക്ക്ഡൗണ്‍ ലംഘനം പരിശോധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സംരക്ഷണയിലുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....