പത്തനംതിട്ട : ലോക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ തിങ്കളാഴ്ച നാലുവരെ 433 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 444 പേരെ അറസ്റ്റ് ചെയ്യുകയും 383 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മുഖാവരണം ധരിക്കാത്തതിന് 50 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സമൂഹ അടുക്കളയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ പ്രചരിപ്പിച്ച ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
അബ്കാരി റെയ്ഡിനിടെ മൂഴിയാര്‍ താഴേകോട്ടമണ്‍പാറയില്‍ നിന്നും 50 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. വ്യാജചാരായം വാറ്റിയതിന് മൂഴിയാര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. താഴേകോട്ടമണ്‍പാറ ഇലവുങ്കല്‍ വീട്ടില്‍ വിനോദാണ് പിടിയിലായത്. ഇയാളുടെ വീടിന്റെ അടുക്കളയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ കോട കലക്കിയിട്ടിരിക്കുകയായിരുന്നു.