പത്തനംതിട്ട : ലോക്ക് ഡൗണ്‍ വിലക്കുകളും നിലവിലെ നിരോധനാജ്ഞയും ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 6) വൈകിട്ട് നാലുമുതല്‍ ഇന്ന്(ഏപ്രില്‍ 7) ഉച്ചയ്ക്ക് ശേഷം വരെ 593 കേസുകളാണ് റിപ്പോര്‍ട്ടായത്. 601 പേരെ അറസ്റ്റ് ചെയ്യുകയും 517 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സമയക്രമം പാലിക്കാത്തതിനു കടയുടമകള്‍ക്കെതിരേ എടുത്ത ഒന്‍പതു കേസുകളും നിരത്തുകളില്‍ ആളുകള്‍ കൂട്ടംകൂടിയതിന് രജിസ്റ്റര്‍ ചെയ്ത 63 കേസുകളും ഇതിലുള്‍പ്പെടുന്നു.
ലോക്ക് ഡൗണ്‍ : 593 കേസുകളിലായി 601 അറസ്റ്റ്
RECENT NEWS
Advertisment