വ്യാജച്ചാരായം : കുന്നന്താനത്ത് 20 ലിറ്റര്‍ കോട പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വ്യാജച്ചാരായം വാറ്റുന്നതിനെതിരെയുള്ള റെയ്ഡ് തുടരുന്നതിനിടെ ഇന്ന്  20 ലിറ്റര്‍ കോട കീഴ്‌വായ്പൂര്‍ പോലീസ് പിടികൂടി. കീഴ്‌വായ്പൂര്‍ കുന്നന്താനം നടയ്ക്കല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള റബര്‍തോട്ടത്തില്‍ ചാരായം വാറ്റുന്നതിനുവേണ്ടി കലക്കിയിട്ട നിലയിലായിരുന്നു കോട.

കീഴ്‌വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ടി സഞ്ജയ്, എസ്.ഐ മാരായ ആദര്‍ശ്, സോമനാഥന്‍നായര്‍, എസ്‌സിപിഒമാരായ അന്‍സിം, ഷാനവാസ്, സിപിഒമാരായ പ്രവീണ്‍, മനോജ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വ്യാജചാരായം, അനധികൃത വിദേശമദ്യവില്‍പ്പന, ഉപയോഗശൂന്യമായതും മായം കലര്‍ത്തിയതുമായ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള റെയ്ഡുകള്‍ തുടരുമെന്നു ജില്ലാ പോലീസ് മേധാവി ആവര്‍ത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...