ലോക്ക്‌ഡൗണ്‍ ലംഘനം : ചത്ത ജെല്ലിക്കെട്ട്‌ കാളയെ അന്ത്യയാത്ര അയക്കാനെത്തിയ 3000 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചത്ത ജെല്ലിക്കെട്ട്‌ കാളയെ അന്ത്യയാത്ര അയക്കാന്‍ മധുരയ്‌ക്ക്‌ അടുത്തുള്ള അളങ്കാനല്ലൂരില്‍ തടിച്ചു കൂടിയത്‌ ആയിരങ്ങള്‍. ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന്‌ 3000 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ്‌ സംഭവം. നിരവധി ജെല്ലിക്കെട്ട്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ നേടിയിട്ടുള്ള മൂളി എന്ന കാള ബുധനാഴ്‌ചയാണ്‌ ചത്തത്‌. മൂളിയുടെ ജഡം അലങ്കരിച്ച്‌ പൊതുദര്‍ശനത്തിന്‌ വച്ചു.

ഇവിടുത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാള കൂടിയാണ്‌ മൂളി. കൊവിഡ്‌ റെഡ്‌ സോണ്‍ ആണ്‌ മധുര. 41 പേര്‍ക്കാണ്‌ ഇവിടെ കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കൊവിഡ്‌ 19ന്റെ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെയാണ്‌ ആയിരക്കണക്കിന്‌ ആളുകള്‍ ഒത്തുകൂടിയതും വിലാപയാത്രയില്‍ പങ്കെടുത്തതും. നിയമം ലംഘിച്ച്‌ ഒത്തുകൂടിയതിനാണ്‌ കേസെടുത്തതെന്ന് മധുര കളക്ടര്‍ ടി. ജി വിനയ്‌ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...