തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണിലേക്ക് പോവേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. സിനിമ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവധിക്കില്ല. വ്യാപാരികള്‍ പരമാവധി ഓണ്‍ലൈന്‍ ഡെലിവറിക്ക് പ്രാധാന്യം നല്‍കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് 45 വയസ്സില്‍ താഴെയുള്ളവരില്‍ പരിശോധന കൂട്ടുമെന്നും എന്നാല്‍ കോവിഡ് വാക്സീന്‍ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേരെ പരിശോധിക്കും. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തില്‍ നിന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്ത് നടക്കുന്ന ചടങ്ങുകളില്‍ 150 പേര്‍ക്കും അടച്ചിട്ട ഇടങ്ങളില്‍ 75 പേര്‍ക്കും മാത്രമാണ് പരമാവധി പ്രവേശനം അനുവദിക്കുക. ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. പക്ഷേ ജില്ലാ അധികൃതരെ അറിയിക്കണമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങുകള്‍ പരമാവധി ഓണ്‍ലൈനാക്കണമെന്നും അദ്ദേഹം പറഞ്ഞു.