തിരുവനന്തപുരം : സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡത്തില്‍ മാറ്റം. 10 അംഗങ്ങളില്‍ കൂടുതലുള്ള ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണാക്കും. 100 മീറ്ററിനുള്ളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പോസിറ്റീവായാല്‍ ആ മേഖലയെയും മൈക്രോ കണ്ടെയിന്‍മെന്റ് സോണാക്കാനാണ് തീരുമാനം. വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയരീതി. ഫ്ലാറ്റ്, വ്യവസായ സ്ഥാപനം, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി നിയന്ത്രണം ചുരുങ്ങും.
സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡത്തില്‍ മാറ്റം
RECENT NEWS
Advertisment