സംസ്ഥാനത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ ? ; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകണോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ മതിയെന്നും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടതില്ലെന്നുമാണ് നിലവിലെ ധാരണ. നിയമസഭാ സമ്മേളനം മാറ്റി വെച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരും. രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓണ്‍ലൈനായി ചേരുന്നത്, മന്ത്രിമാര്‍ക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം.

അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോ​ഗത്തില്‍ ഉണ്ടായ തീരുമാനം.  ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാല്‍ സ്ഥിതി​ഗതികള്‍ രൂക്ഷമായാല്‍ വീണ്ടും അടച്ചിടാന്‍ മടിക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. നേ​ര​ത്തെ കോ​വി​ഡ് മൂ​ലം നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യി​രു​ന്നു. നിയമസഭാ സമ്മേളനം മാറ്റിയ സാഹചര്യത്തില്‍ ധനബില്‍ പാസ്സാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത് അടക്കം മന്ത്രിസഭായോ​ഗം തീരുമാനമെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...