Sunday, March 30, 2025 6:42 am

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഡിവൈഎഫ്‌ഐ കൊയ്ത്തുത്സവം നടത്തി ; പത്തു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ കൊയ്ത്തുത്സവം വിവാദമായതിന് പിന്നാലെ പത്തു പേര്‍ അറസ്റ്റില്‍. എഴുപതോളം പേര്‍ക്കെതിരേ കേസെടുത്തു. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്‌ഐ നേതാക്കളും ഉള്‍പ്പടെ നൂറോളം പേരാണ് കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തത്. ‌

മാസ്ക് ധരിക്കുകയോ ഒരു മീറ്റര്‍ അകലം പാലിക്കുകയോ ചെയ്യാതെ ആയിരുന്നു കൊയ്ത്തു നടത്തിയത്. എന്നാല്‍ പോലീസോ ആരോ​ഗ്യപ്രവര്‍ത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത്. പുറത്തു നിന്നെത്തിയവര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലമാണ് പോരുവഴി. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാല്‍ ഏലായിലെ അഞ്ചേക്കര്‍ പാടത്ത്‌ ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകളാണ് നെല്‍ക്കൃഷിയിറക്കിയത്. ഇതില്‍ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച്‌ നെല്ല് കൊയ്യാന്‍ പാകമായി. കുടുംബശ്രീക്കാര്‍ സ്വന്തമായി കൊയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് ആക്ഷൻ കൗൺസിൽ

0
ദില്ലി : യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി...

തൃശൂർ ന​ഗരത്തിലെ പഴക്കം ചെന്ന 139 കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ കൗൺസിൽ...

0
തൃശൂർ: തൃശൂർ നഗരത്തിലെ 139 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ കൗൺസിൽ...

മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി

0
ബാങ്കോക്ക് : മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408...

വിദേശ വിദ്യാ‍ർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ

0
വാഷിംഗ്ടൺ : അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശ വിദ്യാ‍ർഥികൾക്ക് വിസ...