ലോക്ക് ഡൗണ്‍ ലംഘിച്ചു ; കോഴിക്കോട്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായ രണ്ടു പേര്‍ക്കെതിരെയാണ് കേസ്. എം.ടി. അഷ്‌റഫ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട പഞ്ചായത്തംഗങ്ങള്‍.

പ്രവാസി വിഷയത്തില്‍ കരിപ്പൂരില്‍ കോണ്‍ഗ്രസ് ഇന്നലെ സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഇവര്‍ നിരത്തിലിറങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇവര്‍ക്കു പുറമേ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുക്കം പോലീസാണ് കേസെടുത്തത്. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുക്കം പോലീസ് അറിയിച്ചു.

The post ലോക്ക് ഡൗണ്‍ ലംഘിച്ചു ; കോഴിക്കോട്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കേസ് appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...