ലോക്ക്ഡൗണ്‍ : പോലീസ് നടപടി കടുപ്പിച്ചപ്പോള്‍ ലംഘനങ്ങള്‍ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ നിരത്തുകളില്‍ പരിശോധനകളും നടപടികളും ശക്തമായും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കുന്നതിനാല്‍ ലംഘനങ്ങള്‍ക്ക് കുറവുണ്ടായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 170 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. 169 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ പിടിച്ചെടുത്തു, നിബന്ധനകള്‍ ലംഘിച്ച മൂന്നു കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വീടുകളിലെ ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 788 പേര്‍ക്കെതിരെയും സാമൂഹിക അകലം ലംഘിച്ചതിന് 327 ആളുകള്‍ക്കെതിരെയും പെറ്റികേസ് എടുക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിട്ടിറങ്ങി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുകയും ബോധവല്‍ക്കരണത്തിന് മുന്‍കൈയെടുക്കുകയും ചെയ്ത ജില്ലാ പോലീസ് മേധാവി, നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തു. ഡ്യൂട്ടിയിലുള്ളവരെല്ലാം നിര്‍ബന്ധമായും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കണമെന്നും ആളുകളുമായി ഇടപഴകുമ്പോള്‍ രണ്ടു മീറ്റര്‍ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ എടുക്കുകയും സ്വന്തം സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.

ആളുകള്‍ അനാവശ്യയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും ഇരട്ടമാസ്‌ക് ധരിക്കണമെന്നും നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടി കൈക്കൊള്ളും. പോലീസ് സ്റ്റേഷനുകളുടെയും ജില്ലയുടെയും അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പോലീസ് പരിശോധനയാണു തുടരുന്നത്. നഗരങ്ങളിലെപ്പോലെ ഗ്രാമങ്ങളിലും പോലീസ് പട്രോളിംഗ് തുടര്‍ന്നുവരുന്നതായും ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസ് വാളന്റിയര്‍മാരും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അവശ്യമരുന്നുകളും മറ്റും എത്തിക്കുന്നതിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഏര്‍പ്പെട്ട കുട്ടികളിലെ സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്നതിന് ചിരി പദ്ധതിയിലൂടെ കൗണ്‍സിലിംഗ് നടത്തുന്നതിലും മറ്റും ജില്ലയിലെ പോലീസ് സേവനസന്നദ്ധമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....