ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡനം : മാര്‍ട്ടിനെതിരെ നിര്‍ണായക സാക്ഷിമൊഴികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പോലീസ് നിര്‍ണായകമായ നിരവധി സാക്ഷിമൊഴികള്‍ ശേഖരിച്ചു. മാര്‍ട്ടിന്‍ ഒളിവില്‍ താമസിച്ച കാക്കനാട്ടെ ഫ്ലാറ്റിലെയും  സമീപ വാസികളുടേയും കെയര്‍ ടേക്കര്‍, സെക്യൂരിറ്റി എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മാര്‍ട്ടിനെക്കുറിച്ചും ഫ്ലാറ്റിന്റെ ഉടമയായ സുഹൃത്തിനെക്കുറിച്ചുമാണ് ചോദിച്ചറിഞ്ഞത്.

ഇന്നും കൂടുതല്‍ സാക്ഷികളുടെ മൊഴി എടുക്കും. തിങ്കളാഴ്ച മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലും ഒളിവില്‍ താമസിച്ച കാക്കനാടുള്ള ഫ്ലാറ്റിലും എത്തിച്ചു തെളിവെടുക്കും. മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായി റിമാന്‍ഡിലുള്ള മൂന്നുപേരെ തല്‍ക്കാലം കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...