ആറന്മുള വള്ളസദ്യക്കും ഉത്രട്ടാതി ജലമേള -2026 നും ലോഗോ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള -2026 എന്നിവയ്ക്കായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഔദ്യോഗിക ലോഗോ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓരോ വ്യക്തിക്കും ഒരു എന്‍ട്രി മാത്രം സമര്‍പ്പിക്കാം. ഗ്രൂപ്പ് എന്‍ട്രികളോ സ്ഥാപനങ്ങളുടെ പേരിലുള്ള എന്‍ട്രികളോ പരിഗണിക്കില്ല. ലോഗോയില്‍ ആറന്മുള വള്ളസദ്യ, ആറന്മുള ഉത്രട്ടാതി വള്ളംകളി, പള്ളിയോടങ്ങള്‍, ഭക്തി, പാരമ്പര്യം, സാംസ്‌കാരിക പൈതൃകം എന്നവയിലേതെങ്കിലും ഉണ്ടായിരിക്കണം. ‘ആറന്മുള വള്ളസദ്യ 2026’ എന്ന വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ ലോഗോയില്‍ ഉള്‍പ്പെടുത്തണം. ലോഗോ ഡിജിറ്റല്‍ രീതിയില്‍ രൂപകല്‍പന ചെയ്തതാകണം. തയ്യാറാക്കിയ ലോഗോ JPEG/PNG ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ എന്‍ട്രിയുടെ സോഴ്‌സ് ഫയല്‍ അല്ലെങ്കില്‍ സമാനമായ എഡിറ്റ് ചെയ്യാവുന്ന ഫോര്‍മാറ്റ് സമര്‍പ്പിക്കണം. ലോഗോ കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലും ഒരുപോലെ വ്യക്തതയോടെ ഉപയോഗിക്കാന്‍ കഴിയുന്നതാകണം.

പോസ്റ്ററുകള്‍, ബ്രോഷറുകള്‍, ഔദ്യോഗിക രേഖകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, സുവനീറുകള്‍, ഷര്‍ട്ടുകള്‍, ക്യാപ്പുകള്‍, ഡിജിറ്റല്‍ മീഡിയ, മെമന്‍റോകള്‍ എന്നിവയില്‍ ലോഗോ ഉപയോഗിക്കുവാന്‍ അനുയോജ്യമായിരിക്കണം. ലോഗോയുടെ ആശയവും അതിന്റെ  പ്രതീകാത്മകതയും വിശദീകരിക്കുന്ന പരമാവധി 150 വാക്കുകളില്‍ ഒതുങ്ങുന്ന കണ്‍സപ്റ്റ് നോട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണം. വിജയിക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ ജൂലൈ 16 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാര്യാലയത്തിലോ [email protected] ലോ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായോ 0468 2311343, 9447709944 എന്ന നമ്പറുകളിലേക്കോ ബന്ധപ്പെടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...