ശക്തമായ മഴയില്‍ ചെങ്ങറ സമരഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു ; 4 പേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ശക്തമായ മഴയില്‍ ചെങ്ങറ സമര ഭൂമിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 4 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ഒന്നരയോടെ ആണ് അപകടം നടന്നത്. സമരഭൂമിയിലെ 44 ആം നമ്പര്‍ ശാഖയിലെ അക്ഷയഭവന്‍ അനില്‍ കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. വീടിനുള്ളില്‍ ഉറങ്ങികിടന്നിരുന്ന അനില്‍കുമാര്‍ (50), ഭാര്യ മിനി (50), അനില്‍ കുമാറിന്റെ  പിതാവ് തങ്കപ്പന്‍ (80), ഇവര്‍ക്ക് കൂട്ടുകിടക്കാന്‍ വന്നിരുന്ന സരസമ്മ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനില്‍കുമാര്‍, മിനി, സരസമ്മ എന്നിവരുടെ തലയ്ക്ക് സംഭവിച്ച മുറിവ് ഗുരുതരമാണ്.

പ്രദേശവാസികള്‍ ഓടിക്കൂടി ഓടകളുടെയും മേല്‍ക്കൂരയുടെയും ഭാഗങ്ങള്‍ക്ക് അടിയില്‍ കിടന്നിരുന്ന നാല് പേരെയും ഇത് നീക്കിയാണ് പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പ് മുട്ടുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍. സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇതിന് പുറമേ കാട്ടാന അടക്കമുള്ള വന്യ ജീവികളുടെ ശല്യവും കൂടുതലാണ്. 6 മണി കഴിഞ്ഞാല്‍ പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്. സമര ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...