നഗരസഭയിലെ വഴിയോരക്കച്ചവടക്കാർക്കായി ലോക് കല്യാൺ മേള നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയിലെ വഴിയോരക്കച്ചവടക്കാർക്കായി ലോക് കല്യാൺ മേള നടത്തി. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി എം സ്വാനിധി പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാർക്ക് ബാങ്ക് വായ്പ, തപാൽ വകുപ്പുമായി ചേർന്ന് ഡിജിറ്റൽ പണമിടപാട് സാധ്യമാക്കുന്നതിന് ഓൺബോർഡിംഗ് ക്യാമ്പ്, മുമ്പ് വായ്പ ലഭിച്ച കച്ചവടക്കാരുടെയും കുടുംബത്തിൻ്റെയും സാമൂഹിക സാമ്പത്തിക സർവ്വേ, എട്ട് ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കൽ തുടങ്ങിയവ മേളയുടെ ഭാഗമായി നടന്നു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ആർ സാബു, എൻ യു എൽ എം സിറ്റി പ്രാെജക്ട് ഓഫീസർ അജി എസ് കുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി മിനി സന്തോഷ്, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ സുനിത വി, കമ്മ്യൂണിറ്റി ഓർഗനൈസർ ജയലക്ഷ്മി ടി ടി, സി ഡി എസ് ഉപസമിതി കൺവീനർ സന്ധ്യ, അംഗം ലേഖ, ഇൻഡ്യ പോസ്റ്റ് പേയ്മെന്റ്സ് എക്സിക്യൂട്ടീവുമാരായ അരവിന്ദ്, മേഘ, അഭിരാം തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ, കുടുംബശീ, എൻ യു എൽ എം എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിലാണ് മേള നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...