ലോക്സഭാ തെരഞ്ഞെടുപ്പ് ; 45 ദിവസത്തിനിടെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 1100 കോടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനിടെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 1100 കോടി രൂപ. പണവും സ്വര്‍ണാഭരണങ്ങളും അടക്കമാണിത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 390 കോടി രൂപയാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം 45 ദിവസത്തിനുള്ളില്‍ പിടിച്ചെടുത്ത തുകയാണിത്. വോട്ടർമാരെയോ സ്ഥാനാർഥികളെയോ സ്വാധീനിക്കാൻ കഴിയുന്ന പണം, മദ്യം, സൗജന്യങ്ങൾ, മയക്കുമരുന്ന്, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ, തെരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താൻ ഉപയോഗിക്കാവുന്ന മറ്റ് ഇനങ്ങൾ എന്നിവയുടെ നീക്കം നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികളെ തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി ചുമതലപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടർമാരെ സ്വാധീനിക്കുന്നതിനും ഉപയോഗിക്കുന്ന അനധികൃത പണം റിപ്പോർട്ട് ചെയ്യുന്നതിനായി എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ഐടി വകുപ്പ് കൺട്രോൾ റൂമുകൾ സ്ഥാപിച്ചിരുന്നു.

”ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള കണക്കിൽ പെടാത്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും നിരീക്ഷിക്കുന്നതിലും പിടിച്ചെടുക്കുന്നതിലും ആദായനികുതി വകുപ്പ് ജാഗ്രത പുലർത്തിയിരുന്നു.അനധികൃത പണത്തിൻ്റെ നീക്കം പരിശോധിക്കാൻ ഓരോ സംസ്ഥാനവും 24×7 കൺട്രോൾ റൂമുകൾ സ്ഥാപിച്ചു,” ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദായനികുതി വകുപ്പിൻ്റെ കണക്കനുസരിച്ച് ഡല്‍ഹി,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അനധികൃത പണം കണ്ടുകെട്ടിയത്. 200 കോടി രൂപയുടെ പണവും ആഭരണങ്ങളുമാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. 150 കോടി പിടിച്ചെടുത്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നും 100 കോടിയലധികം വിലമതിക്കുന്ന പണവും ആഭരണങ്ങളും കണ്ടുകെട്ടി. ഇസിഐ സംഘവും ലോക്കൽ പോലീസും ചേർന്ന് റോഡിലെ വാഹന പരിശോധനയും രാഷ്ട്രീയ പാർട്ടി ഓഫീസുകളിലെ പരിശോധനയും ശക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...