ലോക്‌സഭാ തിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസ് വന്‍ ട്വിസ്റ്റ് വരുത്തി, പ്രതീക്ഷ ഉണ്ടെന്ന് പ്രവർത്തകർ…!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസ് വന്‍ ട്വിസ്റ്റ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. പദ്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വടകര സിറ്റിംഗ് എംപി കെ. മുരളീധരന്റെ അംഗത്തട്ട് തൃശൂരിലേക്ക് മാറ്റിയെന്നാണ് വിവരം. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുമെന്നും ഉറപ്പായി.പദ്മജ ബിജെപിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റാനാണ് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ മുരളീധരനെ എത്തിക്കുന്നത്. ഇതിലൂടെ പദ്മജ ബിജെപിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറ്റാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.മുരളീധരന്‍ തൃശൂരിലേക്ക് മാറുന്നതോടെ വടകര മണ്ഡലത്തിലേക്ക് ടി.സിദ്ദിഖിന്റെ പേരിനാണ് മേല്‍ക്കൈ വന്നിരിക്കുന്നത്.

വടകരയിലേക്ക് ഷാഫി പറമ്പിലിന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെങ്കിലും പാലക്കാട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എളുപ്പമല്ലെന്ന വിലയിരുത്തലാണ് സിദ്ദിഖിനെ പരീക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.2021ല്‍ ഇ.ശ്രീധരനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. അതേസമയം മുരളീധരന്‍ തൃശ്ശൂരിലേക്ക് വരുന്നതോടെ ടി.എന്‍ പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പകരം പ്രതാപന് നിയമസഭയില്‍ സീറ്റ് നല്‍കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...