എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികൾ, കോൺ​ഗ്രസാണെന്ന് വിശ്വസിച്ച് ആരെയും ജയിപ്പിക്കാനാവില്ല ; തുറന്നടിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ജയിപ്പിച്ച് വിടുന്ന കോണ്‍ഗ്രസുകാര്‍ നാളെ അവിടെ നിൽക്കുമോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ്‌ മാറിയെന്നും വിമർശനം. എൽ.ഡി.എഫ് കണ്ണൂർ ലോക്സഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപിക്ക് ഒപ്പമാണ്. ഇനിയെത്രയെന്ന് ആർക്കും പറയാൻ കഴിയില്ല . ബി.ജെ.പി രണ്ടു കൈയ്യും നീട്ടി നിൽക്കുകയാണ്. പണം വേണ്ടവർക്ക് പണം, സ്ഥാനം വേണ്ടവർക്ക് സ്ഥാനം. അതിന്റെ കൂടെ ഒഴുകാൻ എല്ലിന്‍ കഷ്ണമിട്ടാല്‍ ഓടുന്ന സൈസ് ജീവികളില്ലേ, ആ സൈസ് ജീവികളാണ് കോൺ​ഗ്രസിലുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറോളം മുതിർന്ന കോൺഗ്രസുകാർ പാർട്ടി വിട്ടു. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസായി നിൽക്കുമോ എന്ന് ഗ്യാരണ്ടിയില്ല. എന്താണ് കോൺഗ്രസിൻ്റെ അവസ്ഥ. പലരുമായും ചർച്ച നടക്കുന്നുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. വിലപേശലാണ് നടക്കുന്നത്. കോൺഗ്രസാണെന്ന് വിശ്വസിച്ച് ആരെയും വിജയിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...