ലോക്സഭാ തെരഞ്ഞെടുപ്പ് : നാലാം ഘട്ട വോട്ടെടുപ്പ് നാളെ ; 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും.

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളിൽ സജീവമായി അരവിന്ദ് കെജരിവാൾ. ഡൽഹിയിലടക്കം ഇന്ത്യ സഖ്യ സ്ഥാനാർത്ഥികൾക്കായി കെജരിവാൾ പ്രചാരണം തുടരും. മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകൾ ശക്തമാക്കിയാകും കെജരിവാൾ പ്രചാരണം തുടരുക. അതെ സമയം എഴുപത്തിയഞ്ച് വയസു കഴിഞ്ഞ വർക്ക് ബി ജെ പിയിൽ വിരമിക്കൽ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുൻ പ്രസ്താവനയുടെ വീഡിയോകൾ വ്യാപകമായി പ്രചാരണായുധമാക്കുകയാണ് എ എ പി.മോദി ബിജെപിയിലെ നേതാക്കളെ അമിത് ഷായ്ക്കായി ഒതുക്കുന്നുവെന്ന ആരോപണം തുടർ ദിവസങ്ങളിലും സജീവമാക്കാനാണ് എ എ പി തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. ആവശ്യം...

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരവയസുകാരൻ മരിച്ച സംഭവം ; ആരോപണവിധേയരായ ഡോക്ടർമാരെ നാളെ...

0
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസുകാരൻ...

മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടയാത്ര

0
മൂന്നാർ: മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾ അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിൽ...