ലോക്‌സഭാ തെരഞ്ഞെടുപ്പ് ; എൽ.ഡി.എഫിൽ സീറ്റ് ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽ.ഡി.എഫിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയായി. രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നൽകിയത്. സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റിൽ മത്സരിക്കും. ഈ മാസം 10നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരങ്ങൾ ലഭിക്കുന്നത്. ഇതുവരെ സി.പി.എം 16 സീറ്റുകളിലാണു മത്സരിച്ചുവന്നിരുന്നത്. ഇത്തവണ ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനു കൈമാറിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായായിരുന്നു കേരള കോൺഗ്രസ് ഇടതു മുന്നണിയ്‌ക്കൊപ്പം ചേർന്നത്. ഇതോടെയാണ് ഒരു സീറ്റ് അവർക്കു നൽകാൻ സി.പി.എം തീരുമാനം എടുത്തത്. കേരള കോൺഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യു.ഡി.എഫിലിരിക്കെ കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ ഇത്തവണ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സി.പി.എം നേതൃത്വം അതിനു വഴങ്ങിയിട്ടില്ല. കേരള കോൺഗ്രസ് തീരുമാനം അംഗീകരിച്ചതായും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...