മന്ത്രി റിയാസിനെതിരെ സി.പി.എമ്മിൽ വ്യാപക അതൃപ്തി ; സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സി.പി.എമ്മിനകത്ത് അതൃപ്തി. തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുമുൻപ് തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശമായിരുന്നു വിവാദത്തിനു തുടക്കം. ജില്ലയിൽ നടക്കുന്ന ചില വികസനപ്രവർത്തനങ്ങൾ ജനങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നായിരുന്നു വിമർശനം.

നഗരത്തിലെ ചില റോഡുകളെല്ലാം കുത്തിപ്പൊളിച്ചതിനെതിരെയായിരുന്നു പരോക്ഷ വിമർശനം. ഇതിനു പിന്നാലെ ഒരാഴ്ച മുൻപ് ഒരു പാലം ഉദ്ഘാടനം ചടങ്ങിലായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. ചില കരാറുകാരെ തൊട്ടപ്പോൾ ചിലർക്കു പൊള്ളിയെന്നായിരുന്നു വിവാദ പരാമർശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...