Saturday, May 4, 2024 10:53 am

ലോക്സഭാ തെരഞ്ഞെടുപ്പ് – പത്തനംതിട്ട ; അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI (your voter ID) എന്ന് എസ്എംഎസ് അയക്കുക. 15 സെക്കന്റിനുള്ളില്‍ വോട്ടരുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും.

ജില്ലയില്‍ 25 മാതൃകാപോളിങ് സ്റ്റേഷനുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 25 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. പോളിങ് സ്റ്റേഷന്‍ ലൊക്കേഷനുകളില്‍ വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കും. സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, പ്രത്യേകം വാഹനങ്ങള്‍ എന്നിവ ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകളും സ്ഥാപിക്കും.

തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) കൂടാതെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാര്‍ഡ്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍.പി.ആര്‍. സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.

വിഎഫ്‌സി: 24 വരെ വോട്ട് രേഖപ്പെടുത്താം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പരിശീലന കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്ക് 24 വരെ വോട്ട് രേഖപ്പെടുത്താം. മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററായ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ടവകാശം വിനിയോഗിക്കാമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസില്‍ വോട്ട് രേഖപ്പെടുത്താം. ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട്​, മിന്നൽ, കള്ളക്കടൽ ; കൊ​ല്ലം ജില്ലയിൽ ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ

0
കൊ​ല്ലം: കൊ​ടും ചൂ​ടും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ഇ​ടി​മി​ന്ന​ലും അ​തി​ജാ​ഗ്ര​ത​യു​ടെ മ​ണി​ക്കൂ​റു​ക​ളി​ൽ കു​രു​ങ്ങി...

കുന്നന്താനം ഈസ്റ്റ് ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം തുടങ്ങി

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 4538 ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം ഈസ്റ്റ് ശാഖയുടെ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍...

കാത്തിരിപ്പിനൊടുവില്‍ റോഡ്‌ യാഥാര്‍ഥ്യമാകുന്നതിന്‍റെ ആശ്വാസത്തില്‍ ഇരതോട് – ആശാൻകുടി നിവാസികൾ

0
തിരുവല്ല : നല്ല റോഡ് വരുന്നതിന്‍റെ ആഹ്ളാദത്തിലാണ് ഇരതോട്, ആശാൻകുടി നിവാസികൾ....