Tuesday, May 21, 2024 11:56 am

കാത്തിരിപ്പിനൊടുവില്‍ റോഡ്‌ യാഥാര്‍ഥ്യമാകുന്നതിന്‍റെ ആശ്വാസത്തില്‍ ഇരതോട് – ആശാൻകുടി നിവാസികൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നല്ല റോഡ് വരുന്നതിന്‍റെ ആഹ്ളാദത്തിലാണ് ഇരതോട്, ആശാൻകുടി നിവാസികൾ. നിരണം 11-ാം വാർഡിലെ ഇരതോട് – ആശാൻകുടി ബണ്ട് റോഡ് ഇല്ലാത്തതുമൂലം സ്‌കൂൾ കുട്ടികളടക്കം നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര ദുരിതപൂർണ്ണമായിരുന്നു. 2017 ജൂൺ 29നാണ് ബണ്ട് റോഡ് വെള്ളപ്പൊക്കത്തിൽ തകർന്നത്. ആംബുലൻസ്‌ പോലും കടന്നുവരാത്തവിധം റോഡ് തകർച്ചയിലായി. 350 ഏക്കറിലെ പുഞ്ചക്കൃഷിയെ രക്ഷിക്കാനായി അന്ന് മന്ത്രിയായിരുന്ന മാത്യു ടി. തോമസിന്റെ നിർദ്ദേശപ്രകാരം 1.67ലക്ഷം രൂപ ചെലവഴിച്ച് താത്കാലിക സംവിധാനം ഒരുക്കി.പിന്നീട് പുതിയ റോഡ് നിർമ്മിക്കാനായി രണ്ട് കോടിയോളം രൂപ അനുവദിച്ചു.

ഏഴ് വർഷം മുമ്പ് തകർന്ന ഇരതോട് – ആശാൻകുടി റോഡിന്‍റെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 1.236 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മണ്ണിട്ടുയർത്തി ആദ്യ പാളി മെറ്റൽ നിരത്തി ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി. കടപ്ര – ഹരിപ്പാട് ലിങ്ക് റോഡിൽ ഇരതോട് നിന്ന് എടത്വായിലേക്കുള്ള പ്രധാന പാതയാണിത്. 75ലക്ഷം രൂപ ചെലവഴിച്ച് ഇരുവശവും കല്ലുകെട്ടി റോഡിന്‍റെ സംരക്ഷണം ഉറപ്പാക്കി. അഞ്ച് മീറ്റർ വീതിയിലുള്ള റോഡ് അഞ്ച് വർഷത്തെ ഗ്യാരന്റിയോടെയാണ് നിർമ്മിക്കുന്നത്. 122മീറ്റർ കൂടി പൂർത്തിയായാൽ നിരണം പഞ്ചായത്തിന്റെ അതിർത്തിവരെ റോഡ് യാഥാർത്ഥ്യമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം’ – ഇ പി...

0
കണ്ണൂര്‍: തന്നെ വധിക്കാനുള്ള ശ്രമത്തിലെ കേസില്‍ കെ,സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമനടപടി തുടരുമെന്ന്...

കലഞ്ഞൂരില്‍ കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുത്തു

0
കലഞ്ഞൂർ : ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കുടുംബശ്രീ ജെ.എൽ.ജി.ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ...

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം : കേസെടുത്ത് പോലീസ് ; നിര്‍ണായക പത്തോളജിക്കല്‍ ഓട്ടോപ്സി...

0
തിരുവനന്തപുരം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കഴക്കൂട്ടം സ്വദേശി...

പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍...