ലോക്‌സഭാ തെരഞ്ഞെടുപ്പ് : പരിശോധന ഊര്‍ജിതമാക്കി എക്സൈസ് സ്പെഷല്‍ ഡ്രൈവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതമാക്കി. വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിര്‍മാണം, കള്ളിന്റെ വീര്യം-അളവ് വര്‍ദ്ധിപ്പിച്ച് മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതല്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന ആരംഭിച്ചിരുന്നു. വ്യാജമദ്യം, ലഹരി മരുന്ന്, തുടങ്ങിയവയുടെ കള്ളക്കടത്ത് തടയാന്‍ വാഹന പരിശോധനയും കര്‍ശനമായി നടക്കുന്നു. പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്.

ജില്ലയില്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിച്ച പരിശോധനയില്‍ നടത്തിയ റെയ്ഡുകളില്‍ 92 അബ്കാരി കേസുകളും 25 എന്‍.ഡി.പി.എസ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ ഡ്രൈവില്‍ 264.035 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 42 ലിറ്റര്‍ ചാരായം, 21.6 ലിറ്റര്‍ അരിഷ്ടം, 1626 ലിറ്റര്‍ വാഷ്,1.313 കിലോ കഞ്ചാവ്, 2.180 കിലോ പുകയില ഉതപന്നങ്ങള്‍, ഒരു വാഹനം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തില്‍ 32200 രൂപ ഈടാക്കി. അബ്ക്കാരി കേസുകളില്‍ 80 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 25 പ്രതികളെയും അറസ്റ്റ് ചെയ്തു. 1215 വാഹനങ്ങള്‍ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തല എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഹൈവേകളില്‍ 24 മണിക്കൂര്‍ പട്രോളിങ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായും ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ സലീം പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍- 0468- 2222873.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...