ലോക്സഭാ തിരഞ്ഞെടുപ്പ് ; നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗം അര്‍ധരാത്രിവരെ നീണ്ടു, പ്രഖ്യാപനം ഇന്നുണ്ടാകും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും യോ​ഗം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ യോ​ഗത്തിന്റെ ഭാ​ഗമായി. അമിത് ഷായും നഡ്ഡയുമായുി തന്റെ വസതിയിൽ വച്ച് പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളെയാണ് യോഗം നിശ്ചയിച്ചതെന്നാണ് വിവരം.ഇവരുടെ പേരുകൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ പേരുകൾ ആദ്യ പട്ടികയിലുണ്ടെന്നും സൂചനകൾ ഉണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, തെലങ്കാന, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയായിരിക്കും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുകയെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപനം പിന്നീടായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് : ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

0
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർഗോഡ് എംഡിഎംഎ കേസ്...

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...