പുകഭീതിയൊഴിയുന്നു ; ന്യൂയോർക്കിൽ ലോക കേരള സംഗമത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ സ്പോൺസർഷിപ്പോടെ നടത്തുന്ന പൊതുസമ്മേളനം മുഖ്യമന്ത്രിക്കുള്ള സ്വീകരണ പരിപാടിയെന്നാണു പ്രാദേശിക സംഘാടക സമിതി വിശദീകരിച്ചതെങ്കിലും ഇതു ലോകകേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഭാഗമായ ‘പ്രവാസി സംഗമം’ ആണെന്നു സർക്കാർ വ്യക്തമാക്കി. അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ പരിപാടികൾ വിശദീകരിച്ചുകൊണ്ടു സർക്കാർ പുറത്തിറക്കിയ കാര്യപരിപാടിയിലാണ് ടൈംസ് സ്ക്വയർ പരിപാടിയെ പ്രവാസി സംഗമം എന്ന നിലയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്.

ടൈംസ് സ്ക്വയറിലെ സമ്മേളനത്തിന്റെ ചെലവ് മുഴുവൻ ഒരു ഡയമണ്ട് സ്പോൺസറാണു വഹിക്കുന്നതെന്ന വിമർശനമുയർന്നപ്പോൾ, ഇതു സർക്കാരിന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും സ്വീകരണപരിപാടിയാണെന്നുമുള്ള വിശദീകരണമാണു സംഘാടക സമിതി നൽകിയിരുന്നത്.11ന് അമേരിക്കൻ സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമായ ‍ഡോ.എം.അനിരുദ്ധൻ എന്നിവർ പ്രസംഗിക്കും.

കാനഡയിലെ കാട്ടുതീയെത്തുടർന്നുള്ള പുകമഞ്ഞിന്റെ അന്തരീക്ഷം മാറിയതിനാൽ പ്രതീക്ഷിച്ചതുപോലെ ആളെത്തുമെന്ന ആത്മവിശ്വാസത്തിലാണു സംഘാടകർ. അമേരിക്കൻ സമയം 8ന് ഉച്ചതിരിഞ്ഞ് ന്യൂയോർക്കിലെത്തിയ മുഖ്യമന്ത്രി അധികസമയവും വിശ്രമത്തിലായിരുന്നു. ഇന്നു രാവിലെയാണ് (അമേരിക്കൻ സമയം 9ന് വൈകിട്ട് 6.30ന്) മേഖലാ സമ്മേളനത്തിന്റെ ഭാഗമായ സൗഹൃദ സമ്മേളനം. അമേരിക്കൻ സമയം 10നു രാവിലെ 9.30നാണു മേഖലാ സമ്മേളനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...